ലിബിന്‍ പറഞ്ഞു കേട്ടിട്ടുണ്ട് കമ്പനി വക വീട്ടില്‍ ഒരു യക്ഷി ഉണ്ടെന്നും അവള്‍ രാത്രി കുളിമുറിയില്‍ കുളിക്കുകയും അടുകളയില്‍ കിടന്നു ഉറങ്ങുകയും ചെയ്തിരുന്നു എന്ന്.. അവന്‍ കണ്ടില്ല എന്നാണ് പറയുന്നത് എനിക്ക് അത് വിശ്വസിക്കാന്‍ പറ്റില്ല.. (യക്ഷി ഇല്ല എന്നല്ല ഞാന്‍ പറഞ്ഞത്) അവന്‍ അവളെ കണ്ടില്ല എന്നത് വിശ്വസിക്കാന്‍ പറ്റില്ല ... രാത്രി കുളിമുറി വരെ വരുന്ന ഒരുത്തിയെ ഏതായാലും അവന്‍ വെറുതെ വിടുമോ ???? അത് യക്ഷി ആയാലും ... !!! മുന്പ് അവള്‍ കുളിമുറിയില്‍ നിന്നും പുറത്തു വരില്ലായിരുന്നു, കാരണം ചോരയും നീരും ഇല്ലാത്ത മദ്യവും പുകയും മാത്രമുള്ള രണ്ടു ശരീരം കിട്ടിയിട്ട് അവള്‍ക്കു എന്തിനു, ചിലപ്പോള്‍ യക്ഷിക്ക് പോലും അവരെ പേടിയായിരിക്കും യക്ഷിയും ഒരു പെണ്ണല്ലേ അവള്‍ക്കും ഇല്ലെ ചരിത്രവും ഭൂമിശാസ്ത്രവും.. ഏതായാലും അവളെക്കുറിച്ച് ശെരിക്കും അറിയാനും ലിബിനു ഒരു തുണക്കും വേണ്ടി നിങ്ങളുടെ എല്ലാ അഭ്യര്‍ത്ഥന മാനിച്ചു നിങ്ങളുടെ പ്രതിനിധിയായി ഞാനും അവളുടെ അടുത്തേക്ക് ......
തുടരും ..
യക്ഷിയും ലിബിനും പിന്നെ ഞാനും ....
Monday, May 30, 2011
Subscribe to:
Posts (Atom)
